ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് മദ്യപിച്ച സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥന് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം. അച്ചടക്ക നടപടി നേരിടുന്നതിനിടെ ഇൻസ്പെക്ടർ സ്ഥാനക്കയറ്റം നൽകിയതിൽ പോലീസ് വകുപ്പിന് ഗുരുതര വീഴ്ച്ച സംഭവിച്ചു എന്നാണ് റിപ്പോർട്ട്. ......
കൊച്ചി:കുറ്റാന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് രേഖപ്പെടുത്താതെ വ്യക്തികളെ കസ്റ്റഡിയിൽ സൂക്ഷിക്കുന്നത് ചില പ്രത്യേക നിയമസാഹചര്യങ്ങളിൽ നിയമവിരുദ്ധമല്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ്, വ്യക്തിസ്വാതന്ത്ര്യവും സംസ്ഥാനത്തിന്റെ അന്വേഷണ അധികാരങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചുള്ള സുപ്രധാനമായ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ പശ്ചാത്തലത്തിലും പ്രത്യേക നിയമങ്ങളുടെ വെളിച്ചത്തിലും ഈ ഉത്തരവിന്റെ നിയമവശങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്.
ഭരണഘടനാപരമായ സംരക്ഷണവും നിയമവഴികളും
ആർട്ടിക്കിൾ 21 (ജീവിതത്തിനും വ്യക്തിസ്വാതന്ത്രത്തിനുമുള്ള അവകാശം): നിയമം മൂലം സ്ഥാപിക്കപ്പെട്ട നടപടിക്രമങ്ങളിലൂടെയല്ലാതെ ഒരു വ്യക്തിയുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ കവർന്നെടുക്കാൻ പാടില്ല. ......
തിരുവനന്തപുരം: വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ആലോചനകൾക്ക് തിരിച്ചടി. അനധികൃത രൂപമാറ്റങ്ങൾക്കെതിരെ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് (എംവിഡി) തീരുമാനിച്ചു. ......
കൊച്ചി: ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഭക്തയ്ക്ക് ശബരിമല ദർശനത്തിന് അധികൃതർ തടസ്സം നിന്നതായി പരാതി. തുടർന്ന് തീർത്ഥാടനത്തിനും ക്ഷേത്രദർശനത്തിനും അനുമതി തേടി ഭക്ത കേരള ഹൈക്കോടതിയെ സമീപിച്ചു.
ജസ്റ്റിസ് ഗോപിനാഥ് പി., ജസ്റ്റിസ് എസ്. ......
കൊച്ചി: അഞ്ചുവർഷത്തിനിടെ പുറമേനിന്ന് വൈദ്യുതി വാങ്ങാൻ കേരളം ചെലവഴിച്ചത് വൻ തുക. 56,904 കോടി രൂപയുടെ വൈദ്യുതിയാണ് ഇക്കാലത്തിനിടെ സംസ്ഥാനം വാങ്ങിയത്. വൈദ്യുതി ഉത്പാദനത്തിലെ ആഭ്യന്തര പരിമിതികൾക്കൊപ്പം ഡാമുകളിലെ ജലനിരപ്പ് കുറയുന്നതും വൈദ്യുതി ആവശ്യകത ഉയരുന്നതും വരും മാസങ്ങളിൽ പവർ പർച്ചേസ് വീണ്ടും വർധിപ്പിക്കുമെന്ന ആശങ്ക ശക്തമാക്കുന്നു.
കഴിഞ്ഞ രണ്ടുവർഷമായി പുറമേനിന്നുള്ള വൈദ്യുതി വാങ്ങൽ കുറഞ്ഞുവരികയായിരുന്നു. ......
ഇന്ന് തിരുവോണം. പൂക്കളത്തിന്റെ നിറങ്ങളും ഓണപ്പാട്ടിന്റെ ഈണവും സദ്യയുടെ മണവും വീടുകളെ ഉണർത്തുന്ന ദിനം.......
സംസ്ഥാന വിനോദസഞ്ചാര വകുപ്പും എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ‘ലാവണ്യം 2026’ ഓണാഘോഷം കുട്ടമ്പുഴ പന്തപ്ര ആദിവാസി ഉന്നതിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു.
നാടിന്റെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന കാലമാണ് ഓണക്കാലമെന്നും ഓണം സമൂഹത്തിന്റെ സന്തോഷത്തിന്റെയും തുല്യതയുടെയും സന്ദേശം പകരുന്ന ആഘോഷമാണെന്നും ആഘോഷങ്ങൾ നഗരങ്ങളിൽ മാത്രം ഒതുങ്ങാതെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാനത്തുടനീളം ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. എല്ലാവരെയും ചേർത്തുനിർത്തുന്ന ആഘോഷമെന്ന നിലയിൽ ഓണത്തിന്റെ സന്ദേശം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കേണ്ടതുണ്ട്. ......
ഇക്കുറി ഓണം വിപണിയില് സപ്ളൈകോയുടെ വിറ്റുവരവ് 422.17 കോടി രൂപ കവിഞ്ഞു. ഇന്ന് (25-08-2026) വൈകിട്ട് 4 മണിവരെയുള്ള കണക്കാണിത്.......
കോട്ടയം∙ ഉത്രാടദിനത്തിൽ വയസ്കര രാജഭവൻ കോവിലകത്തെത്തി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്രാടക്കിഴി കൈമാറി. കൊച്ചി രാജവംശത്തിന്റെ പിന്മുറക്കാരിയായ എൻ.കെ. ......
കോഴിക്കോട്∙ ബേപ്പൂരിലെ സ്ഥാനാർഥി വിവാദത്തിൽ പിവി അൻവറിനെ പിന്തുണച്ച് കാരാട്ട് റസാഖ്. ബേപ്പൂരിൽ കാലുവാരൽ നടന്നിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാനാകാത്ത നടപടിയാണെന്ന് റസാഖ് പറഞ്ഞു. ......